ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
തൃശ്ശൂര്‍ ജില്ലയിൽ തലപിള്ളി താലൂക്കിൽ ചേലക്കര അസംബ്ലി മണ്ഡലത്തിൽ ഉള്‍പെടുന്നതും വടക്കാഞ്ചേരി ബ്ലോക്കിൽ പെടുന്നതുമായ വരവൂര്‍ ഗ്രാമപഞ്ചായത്ത് കുഴക്കുപടിഞ്ഞാറായി ദിര്ഘചതുരാകൃതിയിൽ 29.76 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിന്‍റെ ഏതാണ്ട് മദ്ധ്യഭാഗത്തായി തൃശ്ശൂര്‍ ദേശമംഗലം റോഡരുകിൽ ഇന്നത്തെ വരവൂര്‍ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്ത് കെട്ടിടത്തിന് 18/03/1972-ലെ അന്നത്തെ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ശ്രീ. സി.ജി. മേനോന്‍ തറകല്ലിടുകയും 18/03/1973 അന്നത്തെ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. അവുകാദര്‍ കുട്ടിനഹ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഈ പഞ്ചായത്തിന്‍റെ ആദ്യത്തെ പ്രസിഡന്‍റ് ശ്രീ. ഒ.പി. മേനോന്‍ ആയിരുന്നു. തുടര്‍ന്ന് ശ്രീ. സി.ജി. മേനോന്‍, ശ്രീ. എം.വി. ഗോപാലന്‍നായര്‍, ശ്രീമതി. സീമ ബാബു, ശ്രീ. സി.യു. അബൂബക്കര്‍, ശ്രീ. വി.സി. ഉണ്ണികൃഷ്ണന്‍, ശീമതി. സി. വിജയലക്ഷ്മി, ശ്രീമതി.പി.പി.സുനിത, ശ്രീ.കെ.കെ.ബാബു, ശ്രീമതി വിജയലക്ഷ്മി സി എന്നിവരായിരുന്നു പഞ്ചായത്ത് പ്രസിഡന്‍റുമാര്‍. 2025 ഡിസംബർ -ന് പുതിയ ഭരണസമിതി നിലവിൽ വന്നു. ശ്രീമതി സുനിത പിപി ആണ് ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്‍റ്.
ജന്മി-കുടിയാന് ബന്ധം നിലനിന്നിരുന്ന പ്രദേശമാണ് വരവൂർ ഗ്രാമം. കാര്‍ഷിർകബന്ധബില്ലും തുടര്ന്നുവന്ന ഭൂപരിഷ്ക്കരണനിയമവും ഈ സമ്പ്രദായത്തെ തുടച്ചുനീക്കി. പാട്ടഭൂമിയില് പണിയെടുത്തിരുന്ന കർഷകർ ഭൂവുടമകളായി മാറി. കൈയ്യടക്കിവച്ചിരുന്ന ഭൂമികളും അധികാരപ്രമത്തതയും കൈവിട്ടുപോകുമെന്ന അവസ്ഥ വന്നപ്പോള്, ജന്മികളില് മിക്കവരും ഗ്രാമം വിട്ട് അയല്ജില്ലകളിലേക്കും മദ്രാസ്, ബോംബെ തുടങ്ങിയ നഗരങ്ങളിലേക്കും താമസം മാറ്റി. പ്രാചീന കൃഷിസമ്പ്രദായം ഇന്നത്തെ തലമുറക്ക് പരിചിതമല്ല. കന്നുകാലികളെ ഉപയോഗിച്ച് നിലം ഉഴുതും, ജലസേചനത്തിന് തുലാം, കാളത്തേക്ക്, കയറ്റുകൊട്ട, ചക്രം എന്നിവ ഉപയോഗിച്ചുമാണ് അക്കാലത്തെ കർഷകർ കൃഷി ചെയ്തിരുന്നത്. അന്ന് സുലഭമായി ലഭിച്ചിരുന്ന പച്ചിലവളവും, കന്നുകാലിവളവും, വനപ്രദേശങ്ങളില് നിന്നും മലവെള്ളം ഒഴുക്കിക്കൊണ്ടുവരുന്ന വളക്കൂറും ഫലപുഷ്ടിയുമുള്ള മണ്ണും കൃഷിയെ പുഷ്ടിപ്പെടുത്തുന്നതിന് ഏറെ സഹായിച്ചിരുന്നതുകൊണ്ടുതന്നെ കൃഷിയില്നിന്ന് കർഷകന് നല്ല വിളവും ലഭിച്ചിരുന്നു. ഇന്നത്തെ കീടനാശിനികളൊന്നും ഇല്ലാത്ത അക്കാലത്ത് ഓലപ്പുഴുവിനെ അകറ്റാന് അവർ മുറംകൊണ്ട് വീശുകയും, ഓലചുരുട്ടിപ്പുഴുവിനെ അകറ്റാന് തൊരടിമുള്ളിട്ട് വലിക്കുകയും ചെയ്തിരുന്നു. തവളക്കണ്ണന്, കട്ടമോടന്, ആര്യന്, വെള്ളക്കഴമ. മുണ്ടകന്കുട്ട, കോലി തുടങ്ങിയ നാടന്വിത്തുകള് ഉപയോഗിച്ച് ലാഭകരമായി കൃഷി നടത്തിയിരുന്നു. കന്നുകാലികളുടെ സ്ഥാനത്ത് ട്രാക്ടറുകളും പവ്വÀSnല്ലറുകളും ഇന്ന് സ്ഥാനം പിടിച്ചുകഴിഞ്ഞു. മെതിക്കാന് മെതിയന്ത്രവും, ഓലപ്പുഴുവിനേയും മറ്റു കീടങ്ങളേയും അകറ്റാന് ശക്തിയേറിയ കീടനാശിനികള് അടിക്കുന്ന കുറ്റിപ്പമ്പുകളും, പുതിയ സങ്കരയിനം നെല്വിത്തുകളും രംഗത്തെത്തി. വെള്ളം തേവുന്ന സമയത്തും, ഞാറ് നടുമ്പോഴുമൊക്കെ കേള്ക്കാമായിരുന്ന അടിയാളരുടെ താളാത്മകമായ നാടന് പാട്ടുകള് കേള്ക്കാതായി. പഞ്ചായത്തിലെ പ്രധാന കൃഷികളായിരുന്ന മരച്ചീനി, ചക്കരക്കിഴങ്ങ് എന്നിവ വിവിധ കാരണങ്ങളാല് അപ്രത്യക്ഷമായി. മിക്കവാറും ആ സ്ഥലങ്ങളില് ഇന്ന് റബ്ബർ സ്ഥാനം പിടിച്ചുകഴിഞ്ഞിരിക്കുന്നു. പഞ്ചായത്തിലെ ഭൂമിയില് പകുതിയോളം നെല്പ്പാടങ്ങളാണ്. റബ്ബർ, തെങ്ങ്, കമുക്, കുരുമുളക്, പച്ചക്കറികള്, ഇഞ്ചി, നേന്ത്രവാഴ, മറ്റു വാഴകള്, മരച്ചീനി എന്നിവയാണ് പ്രധാനകൃഷികള്. മുമ്പ് വന്തോതില് മരച്ചീനിയും, മധുരക്കിഴങ്ങും കൃഷിചെയ്തിരുന്ന പ്രദേശങ്ങള് ഇപ്പോള് റബ്ബർ തോട്ടങ്ങളായി മാറിക്കഴിഞ്ഞു. ജനങ്ങളില് കൂടുതലും കൃഷിക്കാരും, കർഷകത്തൊഴിലാളികളുമാണ്. വിസ്തൃതിയില് ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും ഭൂരിപക്ഷം കുടുംബങ്ങളും സ്വന്തമായി ഭൂമിയുള്ളവരാണ്. കഴിഞ്ഞ മുക്കാല് നൂറ്റാണ്ടിനിടയില് ജനങ്ങളുടെ ജീവിതരീതിയില് പ്രകടമായ വ്യത്യാസം വന്നിട്ടുണ്ട്. കൂടുതല്പേരുടേയും ജീവിതനിലവാരം മെച്ചപ്പെട്ടു. ജാതിവ്യവസ്ഥയുടെ നീരാളിപ്പിടുത്തത്തിന് അയവു വന്നിരിക്കുന്നു. വരവൂർ കപ്ളിങ്ങാട്ട് മനയുടെ വിറകുപുരയില് ആരംഭിച്ച പ്രൈമറി സ്ക്കൂളാണ് ഇന്നത്തെ ഗവ:ഹൈസ്ക്കൂളായി മാറിയത്. ഹൈസ്ക്കൂളില് നിന്നും എല്.പി.സ്ക്കൂളിനെ പിന്നീട് വേർതിരിക്കുകയായിരുന്നു. ജനങ്ങള് സമാധാനപ്രിയരും, ആതിഥ്യമര്യാദ കാണിക്കുന്നവരുമാണ്. സ്വാതന്ത്ര്യസമരത്തില് പങ്കെടുത്തവരും, അതിന്റെ പേരില് പെന്ഷന് ലഭിച്ചവരുമായ വ്യക്തികള് ഈ പഞ്ചായത്തിലുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില് തന്നെ വരവൂർ പഞ്ചായത്തില് ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചു. 1935-ല് ഏഴിക്കര നാരായണന് മൂസ്സത് മെമ്മോറിയല് എല്.പി.സ്ക്കൂള് തളിയില് സ്ഥാപിച്ചു. ഇന്നാട്ടുകാരായ ജനങ്ങളുടെ പ്രയത്നഫലമായി ഒരു ആശുപത്രിക്കുവേണ്ടി ഒരേക്കർ സ്ഥലവും ഒരു കെട്ടിടവും വാങ്ങി സർക്കാരിനെ ഏല്പ്പിച്ചതിനുശേഷം 1981-ല് ഇവിടെ ഒരു പ്രൈമറി ഹെല്ത്ത് സെന്റ്ർ ആരംഭിക്കുകയുണ്ടായി. ഹോമിയോ ഡിസ്പെന്‍സറി , ആയുർവ്വേദ ഡിസ്പെന്‍സറി, എന്നിവയും ആരോഗ്യരംഗത്ത് നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു.
വരവൂരിന്‍റെ വിദ്യഭ്യാസരംഗത്ത് ഗവണ്‍മെന്‍റ് ഹയിര്‍സെക്കന്‍ററി സ്കൂള്‍ ഗവ. എൽപി. സ്കൂള്‍, എ.എന്‍.എം.എം.യു.പി. സ്കൂള്‍, സരസ്വതി അണ്‍.എയ്ഡഡ് സ്കൂള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. നാല് ഗ്രാമീണ വായനശാലകളും നിരവധി ക്ലബുകളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. കല, കായിക സാംസ്കാരിക വളര്‍ച്ചയ്ക്ക് ഇവയുടെ സംഭാവന സുത്യര്‍ഹമാണ്. സ്വാതന്ത്യസമരത്തില്‍ പങ്കെടുത്തവരും അതിന്റെ പേരില് പെന്ഷന് ലഭിച്ചവരുമായ ശ്രീ. എന്‍.പി. മേനോന്‍, ശ്രീ. ചരുവള്ളി നാരായണന്‍ നായര്‍, ശ്രീ. കുറുപ്പത്ത് കൃഷ്ണകുട്ടി നായര്‍ എന്നി വര്‍ ഈ പഞ്ചായത്തിൽ ഉണ്ടായിരുന്നു. പ്രസിദ്ധ ജ്യോതിഷ പണ്ഡിതന്‍മാരായിരുന്ന കപ്ലിങ്ങാട്ട് മനക്കൽ ശ്രീ. നീലകണ്ഠന്‍ ഭട്ടതിരിപാട്, കളരിക്കൽ മാധവ പണിക്കര്‍, വരവൂരിൽ നിന്നുള്ള ആദ്യത്തെ നിയമസഭാംഗം, ശ്രീ. വി.കെ. അച്ചുതമേനോന്‍, തിച്ചൂര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ തന്ത്രിയായിരുന്ന കക്കാട്ട് പരമേശ്വരന്‍ നമ്പൂതിരി, കഥകളി രംഗത്ത് പ്രസിദ്ധരായ് ശ്രീ. കാവുങ്ങൽ ശങ്കരപണിക്കര്‍, ശ്രീ. ചാത്തുണ്ണിപണിക്കര്‍, മണിയന്‍ പണിക്കര്‍, ഇപ്പോഴും രംഗത്ത് നിലകൊള്ളുന്ന മദ്ദളവിദഗ്ദ്ധന്‍ ശ്രീ. തിച്ചൂര്‍ വാസുവാരിയര്‍ പ്രശസ്ത അനസ്തേഷ്യാ വിദഗ്ദ്ധനും ഡോ. ഒി.കെ. നാരായണനുണ്ണി, പാരമ്പര്യ ബാലചികിത്സ വിദഗ്ദ്ധരായ പള്ളിപാടം ശങ്കരന്‍വൈദ്യര്‍, അയ്യപ്പന്‍ വൈദ്യര്‍, കയ്യാങ്കളിയിൽ പ്രസിദ്ധരായിരുന്ന മുണ്ടക്കൽ പറമ്പിൽ കുഞ്ഞു മുഹമ്മദ് പടലക്കാട്ടിൽ സൈദാലി, അക്ഷരശ്ലോക രംഗത്ത് പ്രസിദ്ധനായിരുന്ന ആവശ്ശേരി രാമന്‍ മകന്‍ അച്ചുതന്‍, പ്രസിദ്ധ ചെണ്ട വിദഗ്ദ്ധരായിരുന്ന തിയ്യാടി നാണു നമ്പ്യാര്‍, നായരുവീട്ടിൽ രാമനുണ്ണി നായര്‍, കൊങ്ങത്ത് കുട്ടികൃഷ്ണന്‍നായര്‍, കയ്പുംപുലാക്കൽ കുട്ടന്‍ നായര്‍, ഓട്ടന്‍തുള്ളൽ വിദഗ്ദ്ധനായിരുന്ന ചെമ്പത്ത് അച്ചുതന്‍ നായര്‍ തുടങ്ങിയ വളരെ പേര് ഈ പഞ്ചായത്തിന്‍റെ പ്രസിദ്ധിക്ക് കാരണകാരായിട്ടുണ്ട്.