ഒലിച്ചി വെള്ളച്ചാട്ടം

വരവൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും മനോഹരമായ ഒരു പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമാണ് ഒലിച്ചി വെള്ളച്ചാട്ടം. വടക്കാഞ്ചേരിക്ക് സമീപം വരവൂർ പഞ്ചായത്തിലെ കൊറ്റുപുറം വില്ലേജിൽ ഉൾപ്പെടുന്ന കണ്ടംചിറ വനത്തിനുള്ളിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കാടിന്റെ പച്ചപ്പും പാറക്കെട്ടുകളിലൂടെ കുതിച്ചൊഴുകുന്ന നീരുറവകളും സഞ്ചാരികൾക്ക് മനംകുളിർപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്.

ഒലിച്ചി വെള്ളച്ചാട്ടം കൊറ്റുപ്പുറം, വരവൂർ