വിവരാവകാശം സ്വയം പ്രസിദ്ധപ്പെടുത്തല്‍
അറിയാനുള്ള അവകാശം
Right to Information
തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദ രേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൌരന്മാര്‍ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധ ചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.
📄 വിവരങ്ങള്‍ / രേഖകള്‍ ലഭിക്കുന്നതിന് ചെയ്യേണ്ടത്
വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിത ഫോറത്തില്‍ സെക്രട്ടറിക്ക് നല്‍കണം. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളില്‍ അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലെ തലവന് നല്‍കണം.
അപേക്ഷയോടൊപ്പം 2 രൂപ നിരക്കില്‍ അപേക്ഷാഫീസും ഒരുവര്‍ഷത്തിലേറെ പഴക്കമുള്ള രേഖകള്‍ക്ക് തെരച്ചില്‍ഫീസായി വര്‍ഷംപ്രതി രണ്ടുരൂപ വീതവും പകര്‍പ്പ് ആവശ്യപ്പെടുന്നുവെങ്കില്‍ ഏകദേശം 200 വാക്കിന് 2 രൂപ നിരക്കിലും ഫീസ് ഈടാക്കി രസീത് നല്‍കേണ്ടതാണ്.
രേഖ പരിശോധനയ്ക്ക് ലഭിക്കുന്നതിനോ, പകര്‍പ്പ് എടുത്തു ഒത്തുനോക്കി സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനോ ഉള്ള ദിവസവും രസീതില്‍ രേഖപ്പെടുത്തണം. രഹസ്യാത്മക വിവരം എന്ന് വിജ്ഞാപനം ചെയ്യപ്പെട്ടതാണ് ആവശ്യപ്പെടുന്ന സംഗതിയെങ്കില്‍ സെക്രട്ടറിയ്ക്കോ ഉദ്യോഗസ്ഥനോ ആ കാരണം രേഖാമൂലം പരാമര്‍ശിച്ച് അപേക്ഷ നിരസിക്കാം.
⏳ വിവരങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍
നിശ്ചിത ദിവസത്തിലേറെ കാലതാമസം വരുത്തിയാല്‍ വിവരം നല്‍കാന്‍ ചുമതലപ്പെട്ട വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ദിനംപ്രതി 50 രൂപ നിരക്കില്‍ പിഴ തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് ഫീസിലേക്ക് ഈടാക്കാവുന്നതാണ്.
മനപ്പൂര്‍വ്വമായോ ഉപേക്ഷ മൂലമോ വിവരം നല്‍കാന്‍ പരാജയപ്പെടുകയോ, തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും 1000 രൂപയില്‍ കുറയാത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.
📁 രേഖകള്‍ ലഭ്യമല്ലെങ്കില്‍
യുക്തമായ തെരച്ചില്‍ നടത്തിയ ശേഷവും രേഖകള്‍ കിട്ടാത്തതിനാലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവില്‍ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്ന് അറിയിച്ച് തീര്‍പ്പ് നല്‍കണം.
ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് നിയമ പരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കില്‍ ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നല്‍കണം.
🏗️ വികസന പദ്ധതികളുടെ വിവരങ്ങള്‍
വികസന പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങള്‍ ഭരണ നടപടികള്‍ക്കൊപ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
സുതാര്യത സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ പാലിച്ചിരിക്കണം. ഗ്രാമസഭ, തദ്ദേശ സ്വയംഭരണ സ്ഥാപനം, കൈമാറിയ സ്ഥാപനങ്ങള്‍ എന്നിവയുടെ ഭരണപരമായ വിവരങ്ങളും യോഗനടപടിക്രമങ്ങളും പൊതുജനപ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.
വരവൂർ ഗ്രാമപഞ്ചായത്ത്
ജീവനക്കാർ ചുമതലകൾ നിർവഹിക്കുന്നതിന് അവലംബിക്കുന്ന മാനദണ്ഡങ്ങൾ, ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ, വകുപ്പുതല നിർദ്ദേശങ്ങൾ
പഞ്ചായത്ത് രാജ് ആക്റ്റ് മലയാളം
പഞ്ചായത്ത് രാജ് നിയമവുമായി ബന്ധപ്പെട്ട വിവരങ്ങൾ.
ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളും അവയുടെ നിബന്ധനകളും കൈപുസ്തകം
ഗ്രാമപഞ്ചായത്ത് സേവനങ്ങളും അവയുടെ നിബന്ധനകളും.
ഔദ്യോഗിക വെബ്‌സൈറ്റുകൾ
കാലാനുസൃതമായി പുറപ്പെടുവിക്കുന്ന ഭേദഗതി ഉത്തരവുകൾ, സർക്കുലറുകൾ, ഔദ്യോഗിക നിർദ്ദേശങ്ങൾ എന്നിവയുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി താഴെ നൽകിയിരിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കുക.
വിവിധ സാമ്പത്തിക സഹായ പദ്ധതികൾ
കേരള സർക്കാരിന്റെ തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്നുള്ള സാമ്പത്തിക സഹായ പദ്ധതികൾ
- ലൈഫ് ഭവന പദ്ധതി
- ആശ്രയ
- പി.എം.എ.വൈ ഗ്രാമീൺ : ഗ്രാമ പ്രദേശങ്ങളിലെ വീടില്ലാത്ത എല്ലാവർക്കും വീട് നൽകുന്ന പദ്ധതി
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി : ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാർഗം അഭിവൃദ്ധിപ്പെടുത്താൻ അവിദഗ്ധ കായിക തൊഴിൽ ചെയ്യാൻ താൽപ്പര്യമുള്ള കുടുംബങ്ങൾക്ക് പ്രതിവർഷം 100 ദിവസത്തെ തൊഴിൽ നൽകുന്നു
- സാമൂഹ്യസുരക്ഷാ പെൻഷനുകൾ
- തൊഴിൽ രഹിത വേതനം
- സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായം
- പട്ടികജാതി വിവാഹ ധനസഹായം
- ഭവന പുനരുദ്ധാരണം
- ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
- വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികൾ
- പ്രസിഡന്റ് - അടിയന്തിര ധനസഹായം അനുവദിക്കൽ
വിവിധ പദ്ധതികളുടെ നടത്തിപ്പ് രീതി
കാലാകാലങ്ങളിൽ കേരള സർക്കാർ പുറപ്പെടുവിക്കുന്ന മാർഗ്ഗ നിർദ്ദേശ പ്രകാരമാണ് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്. മാർഗ്ഗ നിർദ്ദേശങ്ങൾ www.lsgkerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
പതിനാലാം പഞ്ചവത്സരപദ്ധതി നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗരേഖ
സബ് സിഡി അനുബന്ധ മാർഗ്ഗരേഖ
പദ്ധതി നടത്തിപ്പിന്‍റെ രീതികൾ
- ഗ്രാമസഭാ നിർദ്ദേശങ്ങൾ പരിഗണിച്ച് വർക്കിംഗ് ഗ്രൂപ്പ് തീരുമാനങ്ങൾ പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരത്തോടെ നടപ്പിലാക്കുന്നു.
- ഗുണഭോക്താക്കളെ ഗ്രാമസഭയുടെ അംഗീകാരത്തോടെ തിരഞ്ഞെടുക്കുന്നു.
- സർക്കാർ ഉത്തരവുപ്രകാരമുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് സബ്സിഡി നൽകുന്നു.
നടപ്പ് വർഷ പദ്ധതികൾ
മുൻ വർഷ പദ്ധതികൾ
മുൻ വർഷങ്ങളിലെ ബഡ്ജറ്റ് കാണുക
പഞ്ചായത്തു തലത്തില്‍ നടപ്പിലാക്കുവാനായി നടപ്പു സാമ്പത്തിക വര്‍ഷം തിരഞ്ഞെടുത്തിട്ടുള്ള പദ്ധതികള്‍
പഞ്ചായത്തു തലത്തില്‍ നടപ്പിലാക്കുവാനായി നടപ്പു സാമ്പത്തിക വര്‍ഷം തിരഞ്ഞെടുത്തിട്ടുള്ള പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്തിയ മാര്‍ഗ്ഗം താഴെ നല്‍കുന്നു.
പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്തിയ മാര്‍ഗ്ഗം
- പദ്ധതി വിഹിതം (ജനറല്‍)
- പദ്ധതി വിഹിതം SCP
- ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ്
- K.L.G.S.D.P
- കേന്ദ്ര ഫണ്ടുകള്‍ - MGNREGS, ANGANWADI NUTRITION Etc..
- ജില്ലാ പഞ്ചായത്ത്
- ബ്ലോക്ക് പഞ്ചായത്ത്
- ശുചിത്വ മിഷന്‍
- മെയിന്റനന്‍സ് ഫണ്ട് (റോഡ്, റോഡിതരം)
- തനത് ഫണ്ട് (നികുതി / നികുതിയേതര ഫണ്ടുകള്‍)
- ജനറല്‍ പര്‍പ്പസ് ഫണ്ട്
- CSR ഫണ്ടുകള്‍
- ദുരിതാശ്വാസ ഫണ്ട് (വരള്‍ച്ച / വെള്ളപ്പൊക്കം)
- ബാങ്ക് ലോണ്‍ (ഭവന നിര്‍മ്മാണം)
- എം എല്‍ എ / എം പി ഫണ്ടുകള്‍
- കേരള ബഡ്ജറ്റ് വകയിരുത്തലുകള്‍
ഗ്രാമപഞ്ചായത്തിലെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും പേര്, ഔദ്യോഗിക സ്ഥാനം, ലഭിക്കുന്ന വേതനം
| ക്രമനമ്പര്‍ | പേര് | ഔദ്യോഗിക സ്ഥാനം | ലഭിക്കുന്ന വേതനം |
|---|---|---|---|
| 1 | ആല്‍ഫ്രഡ് എം കെ | സെക്രട്ടറി | ₹71,800 |
| 2 | അനില്‍കുമാർ സി ആർ | അസിസ്റ്റന്റ് സെക്രട്ടറി | ₹60,700 |
| 3 | ജയശ്രീ ആർ | ഹെഡ് ക്ലര്‍ക്ക് | ₹52,600 |
| 4 | രഘു കെ പി | അക്കൌണ്ടന്‍റ് | ₹49,000 |
| 5 | ജെയ്ജി സി എസ് | സീനിയര്‍ ക്ലര്‍ക്ക് | ₹36,500 |
| 6 | സജി പി കെ | സീനിയര്‍ ക്ലര്‍ക്ക് | ₹35,600 |
| 7 | ശ്യാംലാല്‍ കെ യു | ക്ലര്‍ക്ക് | ₹30,300 |
| 8 | ഗീരീഷ് എം കെ | ക്ലര്‍ക്ക് | ₹26,500 |
| 9 | മുഹമ്മദ് ജസീല്‍ | ക്ലര്‍ക്ക് | ₹26,500 |
| 10 | ജാഫി സി എച്ച് | ഓഫീസ് അറ്റന്റ് | ₹25,800 |
| 11 | പ്രിയ വി | പി.റ്റി.എസ് | ₹13000 |
| 12 | ദീപ കെ ടി | ടെക്നിക്കല്‍ അസിസ്റ്റന്റ് | ₹34,180 |
| 13 | സിന്ധു എ ബി | അക്രഡിറ്റഡ് എഞ്ചിനീയര്‍ | ₹34,606 |
| 14 | സുജീഷ് കെ എസ് | ഓവര്‍സിയര്‍ | ₹27,944 |
| 15 | വിഷ്ണു പ്രസാദ് എം യു | ഓവര്‍സിയര്‍ | ₹27,944 |
| 16 | പ്രീത വി എസ് | AITE | ₹26,444 |
| 17 | വിധു വി | AITE | ₹26,444 |
| 18 | ഭവ്യ എം ബി | പ്രൊജക്ട് അസിസ്റ്റന്റ് | ₹24,590 |
| 19 | മോഹനന്‍ എം എ | ഡ്രൈവര്‍ | ₹810 / ദിവസം |
കൂടുതൽ വിവരങ്ങൾക്ക്
ഗ്രാമപഞ്ചായത്ത് 2026-2027 സാമ്പത്തിക വര്‍ഷം അനുമതി നല്‍കിയിട്ടുള്ള ലൈസന്‍സുകളുടെ വിവരങ്ങള്‍
ലൈസന്‍സ് പട്ടിക , കാലാവധി