വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
ദുര്‍ഗ്ഗാദാസ്
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണ വകുപ്പ്
അയ്യന്തോള്‍, തൃശ്ശൂര്‍ - 680003
അറിയാനുള്ള അവകാശം
തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദ രേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൗരന്മാര്‍ക്കുള്ള അവകാശം കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25A, വകുപ്പുകള്‍ 271A, B, C എന്നിവയും അനുബന്ധ ചട്ടങ്ങളും പ്രകാരം ലഭ്യമാണ്.
വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിത ഫോറത്തില്‍ സെക്രട്ടറിക്ക് നല്‍കണം. അപേക്ഷയോടൊപ്പം ₹2 അപേക്ഷാഫീസും, ഒരുവര്‍ഷത്തിലേറെ പഴക്കമുള്ള രേഖകള്‍ക്ക് വര്‍ഷംപ്രതി ₹2 തെരച്ചില്‍ ഫീസും അടയ്ക്കണം.
പകര്‍പ്പ് ആവശ്യപ്പെടുന്നുവെങ്കില്‍ ഏകദേശം 200 വാക്കിന് ₹2 നിരക്കില്‍ ഫീസ് ഈടാക്കുന്നതാണ്. രേഖ പരിശോധനയ്ക്കും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭിക്കുന്നതിനുമുള്ള തീയതി രസീതില്‍ രേഖപ്പെടുത്തുന്നതാണ്.
രഹസ്യാത്മക വിവരം ആവശ്യപ്പെട്ടാല്‍ കാരണം രേഖാമൂലം വ്യക്തമാക്കി അപേക്ഷ നിരസിക്കാവുന്നതാണ്.
നിശ്ചിത സമയപരിധിക്കുള്ളില്‍ വിവരം നല്‍കുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ദിനംപ്രതി ₹50 നിരക്കില്‍ പിഴ ഈടാക്കാവുന്നതാണ്.
മനപ്പൂര്‍വ്വമായോ ഉപേക്ഷ മൂലമോ വിവരം നല്‍കാന്‍ പരാജയപ്പെടുകയോ തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ₹1000-ല്‍ കുറയാത്ത പിഴ ഈടാക്കുന്നതിനും വ്യവസ്ഥയുണ്ട്.
യുക്തമായ തെരച്ചില്‍ നടത്തിയ ശേഷവും രേഖകള്‍ ലഭ്യമല്ലെങ്കിലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവില്‍ ഇല്ലാത്തതിനാലോ വിവരം ലഭ്യമാക്കാന്‍ കഴിയില്ലെന്ന് അപേക്ഷകന് അറിയിച്ച് തീര്‍പ്പ് നല്‍കുന്നതാണ്.
ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് നിയമപരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കില്‍ ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നല്‍കേണ്ടതാണ്.