പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന..

കണ്ണന്‍ യു ബി

പ്രസിഡന്‍റ്

വിജയലക്ഷ്മി സി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജീഷ് എന്‍ എസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

യശോദ പി കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അഷറഫ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ആല്‍ഫ്രഡ് എം കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സംസ്ഥാനം  : കേരളം

ലോകസഭ മണ്ഡലം : ആലത്തൂർ

നിയമസഭ മണ്ഡലം : ചേലക്കര

താലുക്ക് : തലപ്പിള്ളി

ജില്ല : തൃശ്ശൂർ

ബ്ളോക്ക്: വടക്കാഞ്ചേരി

വ‍ില്ലേജുകള്‍ : വരവൂർ,കുമരപ്പനാല്‍,തിച്ചൂർ

വിസ്തീർണ്ണം : 29.76 ച.കീ

വാർഡുകളുടെ എണ്ണം : 16

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

തൃശൂര്‍ ‍ജില്ലയില്‍ തലപ്പിള്ളി താലൂക്കില്‍ വടക്കാഞ്ചേരി ബ്ലോക്കിലാണ് വരവൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വരവൂര്‍, പിലക്കാട്, തിച്ചൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വരവൂര്‍ ഗ്രാമപഞ്ചായത്തിന് 29.76 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 16 വാര്‍ഡുകളുള്ള വരവൂര്‍ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ദേശമംഗലം പഞ്ചായത്തും, തെക്കുഭാഗത്ത് എരുമപ്പെട്ടി പഞ്ചായത്തും, കിഴക്കുഭാഗത്ത് മുള്ളൂര്‍ക്കര, വള്ളത്തോള്‍നഗര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തിരുമിറ്റക്കോട്, എരുമപ്പെട്ടി പഞ്ചായത്തുമാണ്. വരവൂര്‍ ഗ്രാമപഞ്ചായത്ത് കിഴക്കുപടിഞ്ഞാറായി ദീര്‍ഘചതുരാകൃതിയില്‍ 29.76 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡണ്ട് ഒ.പി.മേനോന്‍ ആയിരുന്നു. പഞ്ചായത്തില്‍ എവിടെ നോക്കിയാലും ചെറിയ കുന്നുകളും, കുന്നിന്‍ചെരിവുകളും, സമതലപ്രദേശങ്ങളും, പച്ചപുതച്ച നെല്‍പ്പാടങ്ങളും...

കൂടുതൽ വായിക്കുക