ഘടക സ്ഥാപനങ്ങള്‍

🏛️ ഓഫീസ് വിവരങ്ങൾ

വരവൂർ ഗ്രാമപഞ്ചായത്തിന്‍റെ കീഴില്‍ പ്രവർത്തിക്കുന്ന വിവിധ ഘടക സ്ഥാപനങ്ങളുടെ വിവരങ്ങള്‍ .

 അസിസ്റ്റന്‍റ് എഞ്ചീനീയർ ഓഫീസ്

അസിസ്റ്റന്‍റ് എഞ്ചീനീയറുടെ കാര്യാലയം

വരവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന്‍റെ ഒന്നാം നിലയില്‍ പ്രവർത്തിക്കുന്നു

🕒 പ്രവർത്തന സമയംരാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെ
📍 വിലാസംഅസി. എഞ്ചീനീയർ, LSGD 
വരവൂർ ഗ്രാമപഞ്ചായത്ത്
വരവൂർ പി.ഒ.
തൃശൂർ – 680585
☎ ഫോൺ04884-277336
✉ ഇ-മെയിൽaevaravoor@gmail.com
കൃഷിഭവൻ - വരവൂർ ഗ്രാമപഞ്ചായത്ത്

🌱 കൃഷിഭവൻ വരവൂർ

വരവൂർ ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് കാർഷിക വികസനവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ കൃഷിഭവൻ മുഖേന ലഭ്യമാക്കുന്നു.

⏰ പ്രവർത്തന സമയം
രാവിലെ 10:00 മുതൽ വൈകിട്ട് 05:00 വരെ
📍 വിലാസം
കൃഷിഭവൻ, വരവൂർ ഗ്രാമപഞ്ചായത്ത്,
വരവൂർ, തൃശൂർ - 680585
☎ ഫോൺ
04884-XXXXXX
✉ ഇമെയിൽ
krishibhavanvaravoor@gmail.com

📍 വരവൂർ കൃഷിഭവൻ 

🌱 ലഭിക്കുന്ന സേവനങ്ങൾ

  • 🌾 നെൽകൃഷി വികസന പദ്ധതികൾ
  • 🥬 പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതികൾ
  • 🌴 തെങ്ങ്, വാഴ, കുരുമുളക്, ഫലവൃക്ഷ തൈ വിതരണം
  • 🧪 മണ്ണ് പരിശോധനയ്ക്കുള്ള അപേക്ഷ സ്വീകരിക്കൽ
  • 💧 സൂക്ഷ്മ ജലസേചന പദ്ധതികൾ
  • 🚜 കാർഷിക യന്ത്രങ്ങളുടെ സബ്സിഡി പദ്ധതികൾ
  • 🌿 ജൈവകൃഷി പ്രോത്സാഹനം
  • 👨‍🌾 കർഷക രജിസ്ട്രേഷൻ
  • 📋 വിള ഇൻഷുറൻസ് സംബന്ധിച്ച സേവനങ്ങൾ
  • 📚 കാർഷിക പരിശീലനവും ബോധവൽക്കരണ ക്ലാസുകളും
  • 🌱 കാർഷിക ധനസഹായ പദ്ധതികൾ
  • 🪴 കർഷകർക്കുള്ള വിവിധ സർക്കാർ ആനുകൂല്യങ്ങൾ

 

ആശ്വാസമേകുന്ന ആരോഗ്യകേന്ദ്രങ്ങൾ

 

വരവൂരിലുള്ള കുടുബാരോഗ്യകേന്ദ്രവുംതിച്ചുർ,കുമരപ്പനാല്‍,തളി,വരവൂർ സബ് സെന്ററുകളും, ആയുർവേദ ഡിസ്പെന്‍സറി വരവൂർ,  ഹോമിയോ ഡിസ്പെന്‍സറി & ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്റർ വരവൂർ എന്നിവയാണ് നമ്മുടെ ഗ്രാമപഞ്ചായത്തിന്റെ പ്രധാന ചികിത്സാകേന്ദ്രങ്ങൾ. ജനങ്ങളുടെ അടിസ്ഥാന ആരോഗ്യപരിപാലന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളാണ്. അലോപതി, ആയുര്‍വ്വേദം, ഹോമിയോ ചികിത്സ വഴി രോഗപ്രതിരോധം, രോഗനിര്‍ണയം, ചികിത്സ, ആരോഗ്യബോധവല്‍ക്കരണം എന്നിവ ഈ ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നു. ജനങ്ങള്‍ക്ക് സൗജന്യമായും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കേന്ദ്രങ്ങളുടെ പ്രധാന ലക്ഷ്യം. സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി വിവിധ ആരോഗ്യപരിപാടികളും സേവനങ്ങളും ഈ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്നു.

🏥 ഗവ.ഹോമിയോ ഡിസ്പെന്‍സറി ,വരവൂർ

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഹോമിയോ ഡിസ്പെന്‍സറി & ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്റർ വരവൂർ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഹോമിയോ ആശുപത്രിയിൽ ഒരു ഡോക്‌ടർ, ഫാർമസിസ്റ്റ് ,ഓഫീസ് അറ്റന്റന്റ്,പാർട്ട് ടൈം സ്വീപ്പർ , NAM ന്റെ 2 സ്റ്റാഫ് ,യോഗ പരീശീലനത്തിനായി ഒരു ടീച്ചർ എന്നിവരാണ്  ജീവനക്കാരായി സേവനമനുഷ്ടിക്കുന്നത്.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • യോഗ ക്ലാസ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • ചികിത്സിച്ച രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്

⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ

📍 വിലാസം : ഹോമിയോ ഡിസ്പെന്‍സറി & ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്റർ വരവൂർ, തളി, പി.ഒ- 680585

☎ ഫോണ്‍ : 04884278090

✉ ഇമെയില്‍ : ghdvaravoor@gmail.com

📍 ഗൂഗിൾ ഹോമിയോ ഡിസ്പെൻസറി